ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാവരും സജീവ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തെരഞ്ഞെടുപ്പിലെ പോളിങ് ചരിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്‍ഡിഎ ഒരിക്കല്‍ക്കൂടി നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. എഴുപത് വര്‍ഷം ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ അഞ്ച് വര്‍ഷത്തിനിടെ ചെയ്തു. സുരക്ഷിതവും ശക്തവും സമൃദ്ധവുമായ ഇന്ത്യയെ സൃഷ്ടിക്കാനുള്ള സമയാണിത്.
2014ല്‍ ജനങ്ങള്‍ ഒന്നടങ്കം യുപിഎ സര്‍ക്കാരിനെ തിരസ്കരിച്ചു. അഴിമതി, സ്വജനപക്ഷപാതം, നയരാഹിത്യം എന്നിവയ്ക്കെതിരെ വലിയ ജനരോഷം അന്ന് നിലനിന്നിരുന്നു. ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും താഴത്തെ നിലയിലായിരുന്നു. ഇതില്‍നിന്നുള്ള മോചനം എല്ലാവരും ആഗ്രഹിച്ചു, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: