ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പ്രത്യേക വിമാനം ഒഴിവാക്കി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ. ന്യൂദൽഹിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പ്രതിരോധ മന്ത്രി യാത്ര തിരിച്ചത് സാധാരണ വിമാനത്തില്‍.
ഒരു പരിപാടിയിൽ പങ്കെടുക്കാനായാണ് നിര്‍മല സീതാരാമന് ചെന്നൈയിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനവും എസ്കോര്‍ട്ട് വാഹനങ്ങളും ഒഴിവാക്കി ഒരു ബിജെപി നേതാവിന്റെ കാറിലായിരുന്നു സഞ്ചരിച്ചത്. ന്യൂദൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേയ്ക്ക് തിരിക്കാനായിരുന്നു പ്രതിരോധമന്ത്രി ആദ്യം പദ്ധതിയിട്ടത്. എന്നാൽ വിമാനം പുറപ്പെടുന്നതിന് അൽപം മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തത്.
തുടര്‍ന്ന് 8.40ന് ദൽഹിയിൽ നിന്ന് പുറപ്പെട്ട ഒരു സ്വകാര്യ കമ്പനിയുടെ വിമാനത്തിൽ മന്ത്രി ചെന്നൈയ്ക്ക് തിരിക്കുകയായിരുന്നു. തന്നെ യാത്രയാക്കാൻ ടെര്‍മിനൽ കെട്ടിടത്തിലേയ്ക്ക് വരേണ്ടതില്ലെന്ന് അവര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: