താലിബാന്‍ തലവന്‍ ഒളിച്ചിരുന്നത് യുഎസ് സംഘത്തിന്റെ മൂക്കിന് താഴെ

Monday 11 March 2019 12:37 pm IST
2006ല്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ റിപ്പോര്‍ട്ടിങിന്റെ അടിസ്ഥാനത്തിലാണ് ബെറ്റെ ഈ പുസ്തകം എഴുതിയത്. അമേരിക്കന്‍ രഹസ്യാന്വേഷണത്തിന്റെ പരാജയത്തെ തുറന്നു കാട്ടുന്ന പുസ്തകത്തില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് നടന്നു പോകാവുന്ന ദൂരത്തില്‍ മുല്ലാ ഒമര്‍ കഴിഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍: താലിബാന്‍ സ്ഥാപകനും തലവനുമായ മുല്ലാ മുഹമ്മദ് ഒമര്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനത്തിന് സമീപമുള്ള രഹസ്യ മുറിയില്‍ താമസിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ഡച്ച് മാധ്യമപ്രവര്‍ത്തകനായ ബെറ്റെ ഡാമിന്റെ പുതിയ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.  

2006ല്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ റിപ്പോര്‍ട്ടിങിന്റെ അടിസ്ഥാനത്തിലാണ് ബെറ്റെ ഈ പുസ്തകം എഴുതിയത്. അമേരിക്കന്‍ രഹസ്യാന്വേഷണത്തിന്റെ പരാജയത്തെ തുറന്നു കാട്ടുന്ന പുസ്തകത്തില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് നടന്നു പോകാവുന്ന ദൂരത്തില്‍ മുല്ലാ ഒമര്‍ കഴിഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗാര്‍ഡിയനിലും വാള്‍ സ്ട്രീറ്റ് ജേര്‍ണലിലുമാണ് പുസ്തകത്തിന്റെ കണ്ടെത്തലുകള്‍  പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഒമര്‍ ഒളിച്ച് താമസിച്ചിരുന്ന വീട് ഒരിക്കല്‍ അമേരിക്കന്‍ സൈന്യം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വീടിനിള്ളില്‍ തനിക്ക് ഒളിച്ചിരിക്കുന്നതിനായി ഒമര്‍ നിര്‍മ്മിച്ച രഹസ്യ അറ കണ്ടെത്താന്‍ അമേരിക്കന്‍ സംഘത്തിന് കഴിഞ്ഞില്ല. 9/11 ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഒമറിന്റെ തലയ്ക്ക് അമേരിക്ക 10 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. 

അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനെ പോലെ ഒമറും പാക്കിസ്ഥാനിലാണ് ഒളിച്ചിരുന്നതെന്നാണ് അമേരിക്ക പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഒമര്‍ അമേരിക്കന്‍ സംഘത്തിന്റെ മൂക്കിന് താഴെ തന്നെ ഉണ്ടായിരുന്നെന്ന കാര്യം അവര്‍ അറിഞ്ഞില്ലെന്നും പുസ്തകത്തില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.