എത്യോപ്യ വിമാനാപകടം: ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ വിവരങ്ങള്‍ തേടി

Monday 11 March 2019 4:00 pm IST

നെയ്‌റോബി: എത്യോപ്യയിലെ വിമാനപകടത്തില്‍ 157 പേര്‍ മരിച്ച സംഭവത്തില്‍ വിമാന നിര്‍മ്മാണ കമ്പനിയായി ബോയിങ്ങിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവരങ്ങള്‍ തേടി. അപകടത്തില്‍പ്പെട്ട 737 മാക്‌സ് നിരയിലുള്ള വിമാനത്തെ കുറിച്ചാണ് ബോയിങ് വിമാന കമ്പനിയോട് ഡിജിസിഎ കൂടുതല്‍ വിവരങ്ങല്‍ ആരാഞ്ഞത്.  

ഇന്ത്യയില്‍ ജെറ്റ് എഓയര്‍വേയ്‌സ്, സ്‌പൈസ് ജെര്‌റ് എന്നീ വിമാന കമ്പനികള്‍ 737 മാക്‌സ് നിരയിലുള്ള വിമാനങ്ങള്‍ തുടങ്ങിയവ സര്‍വ്വീസിനായി ഉപയോഗിക്കുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ല യാത്രക്കാരുടെ സുരക്ഷയിലുള്ള ആശങ്ക കണക്കിലെടുത്താണ് ഡിജിസിഎയുട നടപടി. സ്‌പൈസ് ജെറ്റ് ഉപയോഗിക്കുന്ന 13 വിമാനങ്ങള്‍ 737 മാക്‌സ് നിരയിലുള്ളതാണ്. 

ഞായറാഴ്ചയാണ് 149 യാത്രക്കാരും എട്ട് ജീവനക്കാരുമുള്‍പ്പെടെ 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.ആഡിസ് അബാബയില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ ബോയിങ് 737 വിമാനമാണ് പുറപ്പെട്ട് ആറ് മിനിറ്റിനകം തകര്‍ന്നു വീണത്. രാവിലെ 8.38ന് പുറപ്പെട്ട വിമാനം ബിഷോത്സുവിലാണ് വീണത്. എല്ലാവരും മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ആഫ്രിക്കയിലെ പ്രധാന വിമാനക്കമ്പനികളിലൊന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.