മെയ്ക് ഇന്‍ ഇന്ത്യ: റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതി വെട്ടിക്കുറച്ചു

Monday 11 March 2019 4:42 pm IST

ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ വന്‍ കുറവുണ്ടായതായി പുതിയ കണക്കുകള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നേട്ടമാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

2009-2013 യുപിഎ ഭരണകാലത്ത് 76 ശതമാനം ആയുധങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, ഇത് 2014-2018 കാലയളവില്‍ 58 ശതമാനമായി കുറഞ്ഞു. ആയുധങ്ങള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമത്തിന്റെ ഫലമാണിതെന്ന് വ്യക്തം. 

യുപിഎ ഭരണകാലത്തുണ്ടായിരുന്നതില്‍ നിന്ന് 24 ശതമാനം കുറവാണ് റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ ഇപ്പോഴുള്ളത്. എന്നാല്‍, ഇപ്പോഴും അവിടെ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യ തന്നെയാണ്. നിലവില്‍ ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ആഗോളതലത്തില്‍ 9.5 ശതമാനം ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.