മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ പുതിയ കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം മുംബൈയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
വായ്പാ തട്ടിപ്പ് അനുബന്ധ കേസിലാണിപ്പോള്‍ കുറ്റപത്രം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. തട്ടിപ്പിനു ശേഷം ഇന്ത്യ വിട്ട നീരവ് ലണ്ടനിലാണുള്ളത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ഇന്ത്യ.
ലണ്ടനില്‍ സുഖവാസം നയിക്കുന്ന നീരവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് ആവശ്യപ്പെടുമെന്ന് സിബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: