അഹമ്മദാബാദ്: ഗുജാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ ധരാവിയ രാജിവച്ചു. നാളെ പാര്‍ട്ടി പ്രവര്‍ത്തക സമതി ചേരാനിരിക്കെയാണ് രാജി.
നാലു ദിവസത്തിനകം രാജിവയ്ക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ധരാവിയ. മാര്‍ച്ച് എട്ടിന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന പര്‍സോത്തം സബരിയയെ കണ്ട ശേഷമാണ് ധരാവിയ രാജിവച്ചത്. ഇതോടെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 71 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: