ഡര്ബന്: ക്യുന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ മികവില്‍ മൂന്നാം മത്സരവും വിജയിച്ച് ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി.
ഡി കോക്ക് അടിച്ചെടുത്ത 121 റണ്‍സ് മികവില്‍ ദക്ഷിണാഫ്രിക്ക അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 331 റണ്‍സ് എടുത്തു. തുടര്‍ന്ന് മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ ശ്രീലങ്കയുടെ വിജയലക്ഷ്യം 24 ഓവറില്‍ 193 റണ്‍സാക്കി. ജയം ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്ക അഞ്ചു വിക്കറ്റിന് 121 റണ്‍സിലെത്തി നില്‍ക്കേ വീണ്ടും മഴ കളി മുടക്കി.
തുടര്‍ന്ന് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്ക 71 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 3-0 ന്റെ അപരാജിത ലീഡായി. ശ്രീലങ്കയ്ക്കുവേണ്ടി ബി.കെ.ജി. മെന്‍ഡിസ് 31 പന്തില്‍ 41 റണ്‍സ് എടുത്തു. ഫെര്‍ണാന്‍ഡോ 44 പന്തില്‍ 25 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: