പുല്‍വാമ ആക്രമണത്തെ അപലപിച്ച് പാക് മുഷ്യാവകാശ പ്രവര്‍ത്തകന്‍

Tuesday 12 March 2019 11:18 am IST

ജനീവ : പുല്‍വാമയില്‍ ജെയ്‌ഷെ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെ പാക് അധീന കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഐക്യരാഷ്ട്ര സഭയില്‍ അപലപിച്ചു. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷൗക്കത്ത് അലി കശ്മീരിയാണ് അപലപിച്ചത്. 

തിങ്കളാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ 40ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരായി യുദ്ധം ചെയ്യുന്നതിന് ഭീകരരെ സൈന്യം ഉപയോഗിക്കുകയാണ്.  പാക്കിസ്ഥാന്റെ ഈ നടപടി ഒരു പ്രദേശത്തെ മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ ഭീഷണിയാകുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം പാക് അധീന കശ്മീരിലും പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുമായുള്ള എല്ലാ ഭീകര ക്യാമ്പുകളും പാക്കിസ്ഥാന്‍ പോളിച്ചു നീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.