അതിര്‍ത്തിയില്‍ പാക് സൈനികാഭ്യാസം നടത്തുന്നു

Tuesday 12 March 2019 12:31 pm IST

ശ്രീനഗര്‍ : അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സൈനിക അഭ്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. സിന്ധി മുതല്‍ സ്‌കര്‍ദു വരെയുള്ള തെക്കന്‍ അതിര്‍ത്തി മേഖലയിലാണ് സൈനിക വിന്യാസം നടത്തുന്നത്. റഡാര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണ് സൈനിക വിന്യാസം നടത്തുന്നത്. 

എഫ്-16 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയുടെ കിഴക്കന്‍ മേഖലയില്‍ അണിനിരത്തിയതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് നീക്കത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യവും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയാണ് പാക്കിസ്ഥാന്‍ നീക്കത്തിന് പിന്നിലെന്നാണ് സൂചന. 

പാക് നീക്കത്തെത്തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യവും സുസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ വീണ്ടും ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: പാക്കിസ്ഥാന്‍