കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍

Tuesday 12 March 2019 3:25 pm IST

മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. സീറ്റ് വാഗ്ദാനം ചെയ്തിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുജയ് വിഖെ പാട്ടീലാണ് ബിജെപിയില്‍ ചേര്‍ന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബിജെപി പ്രാഥമികാംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് രാധാകൃഷ്ണ വിഖെ. അതുകൊണ്ടുതന്നെ ഇത് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.