തൃണമൂല്‍ നേതാവ് അനുപം ഹാജ്‌റ ഇന്ന് ബിജെപിയില്‍ ചേരും

Tuesday 12 March 2019 3:44 pm IST

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി അനുപം ഹാജ്‌റ ഇന്ന് ബിജെപിയില്‍ ചേരും. അനുപമിനെ കൂടാതെ രണ്ട് തൃണമൂല്‍ എം‌എല്‍‌എമാരും ബിജെപിയില്‍ ചേരും. നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

നേരത്തെ  തൃണമൂല്‍ എം.പി സൌമിത്ര ഖാന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിരവധി എം.പിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാനുള്ള നീക്കം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ തൃണമൂല്‍ എം.പിമാര്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി നേതാവും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ പ്രവര്‍ത്തകനുമായ മുകുള്‍ റോയ് അറിയിച്ചിരുന്നു. ഒരു കാലത്ത് മമതയുടെ രണ്ടാമത്തെ വിശ്വസ്തനായിരുന്നു മുകുള്‍ റോയി. 

പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യമല്ല നടക്കുന്നതെന്നും മറിച്ച് പോലീസ് രാജാണെന്നും പാര്‍ട്ടി വിട്ട തൃണമൂല്‍ നേതാക്കള്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.