മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മൂന്ന് മാസത്തിനിടെ പിടിച്ചത് 10.6 കിലോഗ്രാം സ്വര്‍ണ്ണം. വിമാനത്താവളം വഴിയുള്ള സ്വര്ണ്ണക്കടത്തലുകള് വര്‍ധിച്ചതോടെ ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് തിങ്കളാഴ്ച എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനില്‍ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയിരുന്നു. ഷൂസിലും, അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്.
അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ കോടികളുടെ സ്വര്‍ണം ആണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: