ന്യൂദല്‍ഹി: രാജ്യത്തെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) അദ്ധ്യക്ഷ മായാവതി. യുപിയുള്പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഏപ്രില്‍ 11ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മായാവതിയുടെ പ്രസ്താവന.
കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തങ്ങളില്ല. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചത് ശക്തമായ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സത്യസന്ധമായ ലക്ഷ്യങ്ങളുടെയും പ്രതീകമെന്ന് വിശേഷിപ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് സഖ്യമെന്ന ആശയത്തെ മായാവതി പരിഹസിച്ചു തള്ളിയത്.
ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി സീറ്റ് ധാരണയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞ ബിജെപി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ മഹാസഖ്യം പ്രഖ്യാപിച്ചുവെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ സഖ്യകക്ഷികളുമായി ഒരു തരത്തിലുമുള്ള ധാരണയിലുമെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. ഒപ്പം മായാവതിയുടെ ഈ പ്രഖ്യാപനം കനത്ത പ്രഹരമാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: