കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നു കാണിച്ച് നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനോട് നിര്‍ദേശിച്ചു. വ്യാപകമായി കള്ള വോട്ടു നടന്നെന്നാരോപിച്ചു നല്കിയ ഹര്‍ജി പിന്‍വലിക്കാനാണ് സുരേന്ദ്രന് അനുമതി തേടിയത്.
ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്പ്പുണ്ടോയെന്നറിയാനാണ് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ നിര്‍ദേശിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി സമയം അനുവദിച്ച് ഹര്‍ജി ഏപ്രില്‍ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രന് പരാജയപ്പെട്ടത്. എന്നാല്‍, മരിച്ചവരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ഹര്‍ജിയിലെ ആരോപണം. 67 സാക്ഷികളെ കേസില്‍ ഇനിയും വിസ്തരിക്കേണ്ടതുണ്ട്. സമന്‍സ് അയച്ചിട്ടും ഇവര്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: