രാഹുലിന്റെ ഭീകരവാദ സ്‌നേഹം,''മസൂദ് അസര്‍ ജി''

Wednesday 13 March 2019 3:11 am IST

ന്യൂദല്‍ഹി: കൊടുംഭീകരന്‍ മസൂദ് അസറിനെ ബഹുമാനപൂര്‍വം അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ അസറിനെ ജി എന്ന് ചേര്‍ത്താണ് രാഹുല്‍ വിശേഷിപ്പിച്ചത്. പിന്നാലെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ''രാഹുലിനും പാക്കിസ്ഥാനും തമ്മില്‍ എന്താണ് പൊതുവായുള്ളത്?. അവര്‍ രണ്ട് പേരും ഭീകരരെ സ്‌നേഹിക്കുന്നവരാണ്''.  കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 'രാഹുല്‍ ലൗവ്‌സ് ടെററിസ്റ്റ്' എന്ന ഹാഷ് ടാഗില്‍ പ്രസംഗത്തിന്റെ വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തു. 

''നേരത്തെ ദിഗ്‌വിജയ് സിങ്ങ് ഒസാമയെ ജി എന്ന് വിളിച്ചു. ഇപ്പോള്‍ രാഹുല്‍ അസറിനെയും. എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിക്കുന്നത്''. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ ചോദിച്ചു. വിഷയം ഇന്നലെ ട്വിറ്ററില്‍ മുന്നിലെത്തുകയും ചെയ്തു. നേരത്തെ ദിഗ്‌വിജയ് സിങ്ങ് പാക് ഭീകരന്‍ ഹഫിസ് സെയിദിനെ സാഹെബ് എന്നും വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പാര്‍ലമെന്റ് ആക്രമണക്കേസില്‍ സുപ്രീം കോടതി തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ അഫ്‌സല്‍ ഗുരു ജി എന്നും വിശേഷിപ്പിച്ചിരുന്നു. ഭീകരരോട് കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദുസമീപനത്തിന് തെളിവാണ് ഇതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.