തിരുവനന്തപുരം: സാഹിത്യകാരന് മുത്താന താഹ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 20 ഓളം കൃതികളുടെ കര്‍ത്താവാണ് മുത്താന താഹ. മാധ്യമപ്രവര്ത്തകന് ഫിര്‍ദൗസ് കായല്‍പ്പുറം ആണ് മുത്താന താഹയുടെ മകന് .
ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വൈകിട്ട് സംസ്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: