എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും

Wednesday 13 March 2019 9:31 am IST

തിരുവനന്തപുരം: എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 28ന് സമാപിക്കും. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്. 

ഇവരില്‍ 2,22,527 ആണ്‍കുട്ടികള്‍, 2,12,615 പെണ്‍കുട്ടികള്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033, എയിഡഡ് സ്‌കൂളുകളില്‍ 2,62,125, അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 30,984 കുട്ടികളും ഗള്‍ഫ് മേഖലയില്‍ 495, ലക്ഷദ്വീപില്‍ 682 കുട്ടികളും പരീക്ഷയെഴുതുന്നു.  ഇവര്‍ക്കു പുറമേ െ്രെപവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ (പിസിഎന്‍) 1,867 പേരും ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 333 പേരും പരീക്ഷയെഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 27,436 പേര്‍.  ഏറ്റവും കുറച്ച് പേര്‍ ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍, 2,114 പേര്‍. 

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ച് മുതല്‍ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.