വിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയയ്ക്കും: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്

Wednesday 13 March 2019 10:44 am IST

ന്യൂയോര്‍ക്ക്: വിശ്വാസ സംരക്ഷണ ശ്രമങ്ങള്‍ ആരു നടത്തിയാലും വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പിന്തുണയ്ക്കുമെന്ന് ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന് നേതൃതൃം നല്‍കിയ ശബരിമല കര്‍മ്മസമിതിയെ അനുമോദിക്കുന്നുവെന്നും യോഗ ക്ഷേമ സഭയുടെ വനിതാ ദിനാചരണ ചങ്ങില്‍ പങ്കെടുത്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. ന്യൂയോര്‍ക്കില്‍ പണികഴിപ്പിച്ച അയ്യപ്പക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന നിധിയിലേക്കുള്ള  വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ സംഭാവന കെ പി ശശികല ടീച്ചര്‍ക്ക് കൈമാറി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നുവെന്നും സമരത്തിന്റെ നാള്‍വളികളും സമരവിജയവും ചരിത്ര പുസ്‌കതത്തില്‍ പഠിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. 

രാഹുല്‍ ഈശ്വര്‍, പി ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.