മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്

Wednesday 13 March 2019 12:00 pm IST
നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് അസര്‍ നടത്തിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു.

വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും യുഎസ്.

നേരത്തേ, യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. അതേസമയം, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.