തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Wednesday 13 March 2019 12:08 pm IST

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു ഗിരീഷിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അനന്തുവിനെ തട്ടികൊണ്ടുപോയത്. 

ബൈക്ക് ഷോറൂമിന്റെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു.  ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. 

തമ്പാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച്‌ വരികെയാണ്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.