കൊച്ചി: കെവിന് വധം ദുരഭിമാന കൊലയെന്ന് കുറ്റപത്രം. ഹൈക്കോടതിയില്‍ കുറ്റപത്രം വായിച്ചു. അടുത്ത ബൂധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണയ്ക്ക് മുമ്പ് നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രണയ വിവാഹത്തിന്റെ പേരില്‍ കഴിഞ്ഞ മെയ് 27നാണ് ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കെവിനെ മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം, മനപ്പൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകം പിന്‍വലിക്കണമെന്നുമാണ്. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
179 സാക്ഷികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീനുവിന്റെ സഹോദരന് ഷാനുവും അച്ഛന് ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: