ബെംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 22 സീറ്റുകളില്‍ വിജയിക്കുകായാണെങ്കില്‍ കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ. യാരഗട്ടി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പുതു യുഗത്തിലേക്ക് സംസ്ഥാനം വരണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ ബിജെപിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് യെദ്യൂരപ്പയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: