ന്യൂദല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്കാന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സുപ്രീംകോടതി അനുമതി നല്കി. ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള സത്യാവാങ്മൂലം സമര്‍പ്പിക്കുന്നതിനായാണ് സമയം നല്‍കിയിരിക്കുന്നത്.
കേസില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
റഫാല്‍ പുനഃപരിശോധന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കേയാണ് സത്യവാങ്മൂലത്തിന് അനുമതി നല്‍കിയിരിക്കുന്നത്. റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീട് പുനഃപരിശോധന ഹര്‍ജികള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: