ചൊവ്വയില്‍ ആദ്യം കാലു കുത്തുന്നത് ഒരു സ്ത്രീയായിരിക്കും: നാസ

Wednesday 13 March 2019 3:39 pm IST

വാഷിങ്ടണ്‍: ചൊവ്വയില്‍ ആദ്യം കാലുകുത്തുന്നത് ഒരു സ്ത്രീയായിരിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്‌റ്റൈന്‍. സയന്‍സ് ഫ്രൈഡെ എന്ന റേഡിയോ ടോക്ക് ഷോയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 

ചന്ദ്രനില്‍ സ്ത്രീ കാലുകുത്തുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്ന് ഉത്രം നല്‍കിയ ജിം ചൊവ്വയില്‍ ആദ്യം കാലുകുത്തുന്നതും സ്ത്രീയായിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. 

ഈ മാസം അവസാനത്തോടെ അന്നെ മക്കളെയ്‌നും ക്രിസ്റ്റീന കോച്ചും ആദ്യ ബഹിരാകാശ വനിതാ സഞ്ചാരികളാകുമെന്ന് നാസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.