ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു തെളിവുകളുമില്ലാത്ത ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം.
എന്നാല്‍, ചൊവ്വാഴ്ച രാഹുല്‍ അഹമ്മദാബാദിലെ പരിപാടിയില്‍ തരംതാണ, വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചത്. വ്യോമസേനയുടെ കീശയില്‍ നിന്ന് പണമെടുത്ത് വ്യവസായികളുടെ പോക്കറ്റിലിട്ടുകൊടുക്കുകയാണെന്നാണ് ഒരാരോപണം, ബിജെപി നേതാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: