ശബരിമല പ്രചാരണ വിഷയമാകുന്നതില്‍ തടസമില്ല: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Wednesday 13 March 2019 7:01 pm IST

തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാകുന്നതില്‍ തടസമില്ലെന്ന് ബിജെപി  സംസ്ഥാന  അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 

ശബരിമലയിലെ യുവതീപ്രവേശന വിഷയവും സര്‍ക്കാര്‍ നിലപാടുകളും ജനങ്ങളോട് വിശദീകരിക്കാന്‍  തടസ്സമില്ല.  അയോധ്യാപ്രശ്‌നം, ചര്‍ച്ച് ആക്ട് എല്ലാം മതപരമാണ്. അതു പറയുമ്പോള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കാന്‍ പാടില്ല.

 അതുപോലെയാണ് ശബരിമലയും. ശബരിമലയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ തെരഞ്ഞെടുപ്പ് അസാധുവാകും. ബിജെപി പ്രവര്‍ത്തകര്‍ക്ക്  പ്രചാരണ വിഷയങ്ങളുടെ ലക്ഷ്മണ രേഖ അറിയാം. നിയമത്തിനുള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളേ അവര്‍ ചെയ്യൂ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.