തിരുവനന്തപുരം : കുമ്മനം രാജശേഖരന് നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും . രാവിലെ 5.30 ന് തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാകും മല ചവിട്ടുക. ഉത്സവനാളുകളിലെ പ്രത്യേക പൂജകളാണ് ഇപ്പോള്‍ സന്നിധാനത്ത് നടക്കുന്നത്.മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്.
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം ശബരിമല എന്നും എല്ലായിടത്തും പ്രചാരണ വിഷയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു . ഇന്ന് അദ്ദേഹം സുഗതകുമാരിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: