ഇന്ത്യന്‍ വെല്‍സില്‍ അട്ടിമറി: ദ്യോക്കോവിച്ചും ഒസാക്കയും പുറത്ത്

Thursday 14 March 2019 5:41 am IST

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ദ്യോക്കോവിച്ചും നവോമി ഒസാക്കയും ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്് പുറത്തായി. അതേമസയം റോജര്‍ ഫെഡററും റാഫേല്‍ നദാലും നാലാം റൗണ്ടിലെത്തി.ജര്‍മന്‍ താരം ഫിലിപ് കോല്‍സ്‌ക്രീബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോക്കോവിച്ചിനെ  അട്ടിമറിച്ചു.

സ്‌കോര്‍: 6-4, 6-4.  ഇതാദ്യമായാണ് കോല്‍സ്‌ക്രീബര്‍ ഒരു ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തുന്നത്. വനിതകളുടെ ലോക ഒന്നാം നമ്പറായ നവോമി ഒസാക്കയെ ബെലിന്ദ ബെന്‍സിക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്്‌കോര്‍ 6-3, 6-1. 

ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനിയന്‍ താരം ഡീഗോ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. സ്‌കോര്‍: 6-3, 6-1. സെര്‍ബിയന്‍ താരം ഫിലിപ് ക്രാജിനോവിച്ചിനെയാകും നദാല്‍ അടുത്ത റൗണ്ടില്‍ നേരിടുക. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ചു.

സ്‌കോര്‍: 6-3, 6-4. അടുത്ത റൗണ്ടില്‍ ഫെഡറര്‍ ഇംഗ്ലണ്ട് താരം കൈല്‍ എട്മുണ്ടിനെ നേരിടും. ലോക ആറാം നമ്പര്‍ കീ നിഷികോരിയെ പോളണ്ട് താരം ഹ്യൂബര്‍ട്ട് ഹെര്‍ക്കെയ്‌സ് അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നിഷികോരി തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 4-6, 6-4, 6-3. അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നര്‍, കനേഡിയന്‍ താരം ഡെനിസ് ഷാപോവലോവ് എന്നിവരും നാലാം റൗണ്ടിലെത്തി. 

രണ്ടാം നമ്പര്‍ സിമോണ ഹാലെപ്പ് ചെക്ക് റിപബ്ലിക് താരം മാര്‍ക്കെറ്റ വോണ്ട്രോസോവയോട് തോറ്റു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിമോണ തോറ്റത്. സ്‌കോര്‍: 6-2, 3-6, 6-2. ജര്‍മന്‍ താരം ഏയ്ഞ്ചലിക്ക കെര്‍ബര്‍, വീനസ് വില്ല്യംസ്, എന്നിവര്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. കെര്‍ബര്‍ ബലാറസ് താരം സബലങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്‌കോര്‍: 1-6, 6-4, 4-6. ജര്‍മന്‍ താരം മോണ ബാര്‍ത്തലിനെ കീഴടക്കിയാണ് വീനസ് നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-4, 6-4. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.