യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദി: സുരേന്ദര്‍ കുമാര്‍

Thursday 14 March 2019 4:50 am IST

ബെംഗളൂരൂ:സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് യുവതാരങ്ങള്‍ക്ക്് കഴിവ് തെളിയിക്കാനുള്ള വേദിയാകുമെന്ന് ഇന്തയ്യന്‍ ഹോക്കി ടീം ഉപനായകന്‍ സുരേന്ദര്‍ കുമാര്‍. 2020 ഒളിമ്പിക്‌സിന് മുന്നോടിയായി ആത്മവിശ്വാസം നേടാനുള്ള സുവര്‍ണാവസരമാണ് .

യുവനിരയുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുക. ഹര്‍ദിക് സിങ്ങ്, വിവേക് സാഗര്‍ പ്രസാദ്, സുമിത്, നീലകണ്ഡ ശര്‍മ, സുമിത് കുമാര്‍, ഗുരീന്ദര്‍ സിങ്ങ്, സിംരഞ്ജിത് സിങ്ങ്, ഗുര്‍ജന്ദ് സിങ്ങ് തുടങ്ങിയ യുവതാരങ്ങള്‍ ടീമിലുണ്ട്്.. ഇന്ത്യയുടെ ശക്തി പ്രതിരോധമാണെന്നും പ്രതിരോധം നന്നായാല്‍ ഇന്ത്യക്ക് സ്വര്‍ണമണിയാനാകുമെന്നും സുരേന്ദര്‍ കുമാര്‍ പറഞ്ഞു.  

മലേഷ്യാ, ജപ്പാന്‍, കൊറിയ, കാനഡ, പോളണ്ട് എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ മത്സരിക്കുക. മാര്‍ച്ച് 23ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.