എണ്ണായിരം പിന്നിട്ട് രോഹിത്

Thursday 14 March 2019 4:45 am IST

ന്യൂദല്‍ഹി: ഏകദിന ക്രിക്കറ്റില്‍ എണ്ണായിരം റണ്‍സ്  തികയ്ക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമായി  രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്ങ്, എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദീന്‍, വിരാട് കോഹ്‌ലി എന്നിവരാണ് നേരത്തെ എണ്ണായിരം തികച്ച ഇന്ത്യന്‍ താരങ്ങള്‍. 

അതിവേഗം എണ്ണായിരം തികയ്ക്കുന്ന ലോകത്തെ മൂന്നാമത്തെ താരമാണ് രോഹിത് . ഇരുന്നൂറ് ഇന്നിങ്‌സുകളില്‍നിന്നാണ് എണ്ണായിരം റണ്‍സ് തികച്ചത്. 175 മത്സരങ്ങളില്‍  എണ്ണായിരം റണ്‍സ് പിന്നിട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്്. 182 മത്സരങ്ങളില്‍  എണ്ണായിരം റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സാണ് രണ്ടാം സ്ഥാനത്ത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.