ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ദീപ കര്‍മാക്കര്‍

Thursday 14 March 2019 4:47 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ ഒളിമ്പിക്‌സ് ബെര്‍ത്ത് ലക്ഷ്യമിട്ട് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പിന് ഇറങ്ങുന്നു. ബാക്കു ലോകകപ്പ് ഇന്ന് ആരംഭിക്കും. തുടര്‍ന്ന് ദോഹയില്‍ ഈമാസം 20 മുതല്‍ 23 വരെ നടക്കുന്ന ലോകകപ്പിലും ദീപ മത്സരിക്കും.

ജര്‍മനിയില്‍ പോയവര്‍ഷം നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പിന്റെ വാള്‍ട്ട് ഇനത്തില്‍ ദീപ വെങ്കലം കരസ്ഥമാക്കിയിരുന്നു. ദോഹയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ഒളിമ്പിക്‌സ് ടീമല്‍ കയറികൂടാനുള്ള പുറപ്പാടിലാണ് ദീപ.

പരിക്കിനെ തുടര്‍ന്ന് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികവ് കാട്ടാനായില്ല. പരിക്ക് മൂലം വാള്‍ട്ട് ഫൈനലില്‍ മത്സരിക്കാനായില്ല. തുടര്‍ന്ന് ടീം ഇനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ മെഡല്‍ നേടിയത് ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ബാക്കുവിലും ദോഹയിലും മെഡല്‍ നേടി 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാമെന്ന പ്രതിക്ഷയിലാണെന്ന് ദീപ കര്‍മാക്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.