ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

Thursday 14 March 2019 9:32 am IST

വാഷിങ്‌ടെണ്‍: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.  

മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ചൈന ആരെയും വെല്ലുവിളിക്കുമെന്നും ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും വലിയ അടിച്ചമര്‍ത്തലാണ് ഭരണകൂടം നടത്തുന്നതെന്നും പോംപിയോ അഭിപ്രായപ്പെട്ടു. 

10 ലക്ഷത്തിലധികം മുസ്ലിം ന്യൂനപക്ഷങ്ങളും ഖസാക്കുകളും ചൈനയില്‍ ജയിലറകളിലാണ്. ടിബറ്റിന്റെ സ്വാതന്ത്യ സമരത്തിനെതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ശ്രമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. 

ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് വലിയ പങ്ക് വഹിക്കുന്നു. അമേരിക്കയുടെ സ്വാധിനം ഉപയോഗിച്ച് ലോക രാഷ്ട്രങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യാവകാശ പരിപാലനം നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പോംപിയോ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.