ശ്രീനഗര്‍ : കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച് ഇന്ത്യ – പാക് ഉന്നതതല സമിതി ഇന്ന് യോഗം ചേരും. വാഗ അതിര്‍ത്തിക്കടുത്ത് അട്ടാരിയില്‍ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലാണ് ചര്‍ച്ച നടത്തുന്നത്.
ഗുരുനാനാക് അവസാന കാലം ചെലവഴിച്ച പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇടനാഴി നിര്‍മിക്കാന്‍ പാക്കിസ്ഥാന് സമ്മതിച്ചിരുന്നു. ഇതിനായി ഇരു രാജ്യങ്ങളും തമ്മില്‍ കതരാറിലും എത്തി. മൂന്നു കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാം.
എന്നാല്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കോട്ടം തട്ടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് പാക്കിസ്ഥാനുമായി ഇന്ത്യയ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. അതേസമയം ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: