അയോധ്യക്കേസ് : മധ്യസ്ഥ വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക്

Thursday 14 March 2019 11:27 am IST

ന്യൂദല്‍ഹി : അയോധ്യക്കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. കേസ് ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മൂന്നംഗ മധ്യസ്ഥ സമിതിയുടേതാണ് ഈ തീരുമാനം. 

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അറിയിച്ചു. 

ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പിഞ്ചു എന്നിവരാണ് മറ്റ് അംഗങ്ങള്‍. മധ്യസ്ഥ സമിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സുപ്രീംകോടതി മാധ്യമങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: അയോധ്യക്കേസ്