പിറവം: പിറവം പാഴൂര്‍ അമ്പലപ്പടിയില്‍ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ പാലച്ചുവട് ചാമക്കാലയില്‍ സലീമിന്റെ ഭാഗ്യ ജയശ്രീ (49) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ജയശ്രീ പാഴൂര്‍ അമ്പലപ്പടിയില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനെ മറികടക്കവെ ജീപ്പില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ജയശ്രീയുടെ തലവഴി കയറി ഇറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: