കടുത്തുരുത്തി : എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കടുത്തുരുത്തി ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ(15) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
പനിയും ശ്വാസം മുട്ടലും പിടിപെട്ടതിനെ തുടര്‍ന്ന് കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവില ആശുപത്രിയില്‍ നിന്നാണ് അതുല്യ സ്കൂളിലേക്ക് പോയത്.
പരീക്ഷയ്ക്ക് ശേഷം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അതുല്യയെ കല്ലറയിലെ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: