ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ തുടരാനാവില്ല

Thursday 14 March 2019 2:15 pm IST
പുല്‍വാമ ആക്രമത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിതാഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും ടോം വടക്കന്‍ ബിജെപി ദേശീയ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂദല്‍ഹി: ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍. രാജ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഉപയോഗിച്ച ശേഷം വലിച്ചറിയുന്ന സ്ഥിതിയാണ് കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിതാഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും ടോം വടക്കന്‍ ബിജെപി ദേശീയ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എഐസിസി മുന്‍ സെക്രട്ടറിയുമായിരുന്ന ടോം വടക്കന്‍ ഇന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. ദല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.