കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ബിജെപിയിലെത്തും : രവിശങ്കര്‍ പ്രസാദ്

Thursday 14 March 2019 3:35 pm IST

ന്യൂദല്‍ഹി : കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും കോണ്‍ഗ്രസ് വക്താവും കൂടിയായ ടോമ വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിനെ പരുങ്ങലിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

കേരളത്തിലെ ജനങ്ങള്‍ ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനു മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇത് ട്രെയിലര്‍ മാത്രമാണെന്നാണ് രവിശങ്കര്‍ പ്രസാദ് അറിയിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കോണ്‍ഗ്രസ്