ബ്രസീലില്‍ സ്‌കൂളില്‍ വെടിവെപ്പ് : 9 മരണം

Thursday 14 March 2019 3:58 pm IST

സാവോപോളോ : ബ്രസീലിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. സാവോപോളോയിലെ റോള്‍ ബ്രസില്‍ സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു.

മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. വെടിവെയ്പ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. 

വെടിവെപ്പിനു ശേഷം അക്രമികള്‍ പ്രദേശത്തു നിന്നും കടന്നുകളഞ്ഞു. ഇവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രസീലില്‍ വെടിവെപ്പുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അപൂര്‍വമാണെന്നും പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബ്രസീലില്‍ സ്‌കൂളില്‍ വെടിവെപ്പ്