ന്യൂദല്‍ഹി : റഫാല്‍ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നതിനായി മാറ്റി വെച്ചത്.
റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചാതാണെന്ന് പ്രതിരോധ മന്ത്രാലയ സെക്രട്ടറി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ രേഖകളുടെ പകര്‍പ്പാണ് കോടതിയില്‍ നല്‍കിയതെന്നാണ് പ്രശാന്ത് ഭൂഷണിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: