'ഇഷ്‌ക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Thursday 14 March 2019 7:51 pm IST
'ഇഷ്‌ക്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹര്‍ ആണ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ഇഷ്‌കി' ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

അഭിനയിച്ച കഥാപാത്രങ്ങളെ എല്ലാം തന്നെ തന്റേതായ ശൈലിയില്‍ ശ്രദ്ധേയമാക്കിയ നടനാണ് ഷെയ്ന്‍ നിഗം. അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം 'ഇഷ്‌കി' ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചുണ്ടിലെരിയുന്നൊരു സിഗരറ്റുമായി നില്‍ക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ രേഖാചിത്രമാണ് പോസ്റ്ററിലുള്ളത്. തുടര്‍ച്ചയായി എത്തുന്ന ഷെയ്ന്‍ നിഗമിന്റെ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. 

സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയം പിടിച്ചെടുക്കുന്ന ഷെയ്‌ന്റെ പുതിയ ഏറ്റവും പുതിയ ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സും' തീയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. അതിനിടെയാണ് 'ഇഷ്‌ക്' ഇറങ്ങാനിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മുമ്പ് പുറത്തിറക്കിയിരുന്നു. 

'ഇഷ്‌ക്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹര്‍ ആണ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ഇഷ്‌കി' ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. 

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.