മുംബൈയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് മരണം

Thursday 14 March 2019 8:52 pm IST
റെയില്‍വെ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് മരണം. സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസില്‍ (സിഎസ്ടി) റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് അ‍ഞ്ച് മരണം. സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ അപൂര്‍വ്വ പ്രഭു(35), രഞ്ചന തമ്പെ(40), ഷാഹിദ് സിറാജ് ഖാന്‍(32),​ സരിക കുല്‍ക്കര്‍ണി(35), താപേന്ദ്ര സിങ്(35) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. പ്രഭുവും തമ്പെയും ജിടി ആശുപത്രിയിലെ ജീവനക്കാരാണ്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. 

കാല്‍നടയാത്രക്കാര്‍ക്കുള്ള പാലമാണ് തകര്‍ന്നതെന്ന് മുംബൈ പോലീസ് ട്വിറ്ററില്‍ അറിയിച്ചു. ഛത്രപതി ശിവജി ടെര്‍മിനസ് പ്ലാറ്റ്‌ഫോം ഒന്നില്‍ നിന്ന് ബിടി ലെയിനിലേക്കുള്ള പാലമാണ് തകര്‍ന്നത്.  നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.