ബലാത്സംഗ, പീഡനക്കേസുകളില്‍ കുടുങ്ങി കോണ്‍ഗ്രസ്

Friday 15 March 2019 1:50 am IST

കൊച്ചി: പൊതുതെരെഞ്ഞെടുപ്പിന്് സ്ഥാനാര്‍ഥിനിര്‍ണ്ണയത്തില്‍ ഗുരുതര പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ക്കെതിരെയുള്ള ബലാത്സംഗ പീഡനക്കേസുകള്‍ സജീവമാകുന്നു. സോളാറുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയിലാണ് എംഎല്‍എമാരായ അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍,ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസ് എടുത്ത് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 

  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയുള്ള യുവതിയുടെ പരാതിയും വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകള്‍ ചുമത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. അന്വഷണം വൈകുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 എഡിജിപി എസ്.അനില്‍കാന്തിന് യുവതി സമര്‍പ്പിച്ച ആറ് പരാതികളില്‍ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതി സമര്‍പ്പിച്ച മറ്റ് നാല് പരാതികളില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം യുഡിഎഫിലെ മറ്റ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്

 സോളാര്‍കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ യുവതി സമര്‍പ്പിച്ച കത്തുകളില്‍ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കേസുകള്‍ സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇന്നലെ കേസെടുത്ത മൂന്നുപേരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥികളായാല്‍ പീഡന കേസുകള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്തേണ്ടി വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.