എന്നാല്‍ ഇമ്രാന്‍, അസറിനെ തരൂ: സുഷമ

Friday 15 March 2019 2:52 am IST

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അത്ര വലിയ രാഷ്ട്ര തന്ത്രജ്ഞനാണെങ്കില്‍ കൊടും ഭീകരന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.  സ്വന്തം മണ്ണില്‍ നിന്നുള്ള ഭീകരതക്കെതിരെ നടപടി എടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല. ചര്‍ച്ചയും ഭീകരതയും ഒന്നിച്ചു പോവില്ല. 

ഇന്ത്യയുമായുള്ള ബന്ധത്തെ എപ്പോഴും തകര്‍ക്കുന്ന പാക് സൈന്യത്തെയും ചാര സംഘടനയായ ഐഎസ്‌ഐയേയും പാക്കിസ്ഥാന്‍ നിയന്ത്രിക്കണം. ജെയ്ഷിന്റെ ആസ്ഥാനം ആക്രമിച്ചതിന് ഇന്ത്യയെ പാക്കിസ്ഥാന്‍ ആക്രമിച്ചതിനെയും സുഷമ വിമര്‍ശിച്ചു. എന്തിനാണ് അങ്ങനെ ചെയ്തത്. നിങ്ങള്‍ ജെയ്ഷിനെ സംരക്ഷിക്കുക മാത്രമല്ല, അവരെ പണം നല്‍കിയും സഹായിക്കുന്നുണ്ട്. ഇരകള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ അവരെ ആക്രമിക്കുകയാണ്. ഇമ്രാന്‍ ഉദാരമനസ്‌ക്കനും രാഷ്ട്രതന്ത്രജ്‌നുമാണെങ്കില്‍ അസറിനെ ഇന്ത്യയ്്ക്ക് കൈമാറണം, സുഷമ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.