ന്യൂദല്‍ഹി: ഐപിഎല്‍ ടീമായ ദല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയെ ടീം ഉപദേശകനായി നിയമിച്ചു. ടീം മുഖ്യപരിശീലകനായ റിക്കി പോണ്ടിങ്ങിനൊപ്പം ഉപദേശകന്റെ റോളില്‍ ഗാംഗുലിയും ചേരുന്നതോടെ ദല്‍ഹി ടീമിന്റെ അണിയറ ശക്തം.
യുവതാരം ശ്രേയസ് അയ്യരാകും ടീമിനെ നയിക്കുക. ഇതുവരെ ഐപിഎല്‍ കിരീടം നേടാനാകാത്ത ദല്‍ഹിക്ക് പുതിയ ഊര്‍ജമാകും ഗാംഗുലിയുടെ വരവ്. ദല്‍ഹി ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗാംഗുലി പ്രതികരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നത്തെ രീതിയിലെത്തിയതില് ഗാംഗുലിയുടെ പങ്ക് വലുതാണ്. ഗാംഗുലി ദല്‍ഹി ടീമിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ കീഴില്‍ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ദല്‍ഹി ക്യാപിറ്റല്‍സ് ചെയര്മാന് പാര്‍ത്ത് ജിന്ദാല് പറഞ്ഞു. മാര്‍ച്ച് 24ന് മുംബൈക്കെതിരെയാണ് ദല്‍ഹിയുടെ ആദ്യ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: