അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ സോണിക്ക് ബൂം

Friday 15 March 2019 11:21 am IST

ന്യൂദല്‍ഹി :ബലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചാബ്,ജമ്മു അതിര്‍ത്തികളില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അഭ്യാസ പ്രകടനം നടത്തിയത്.

സൂപ്പര്‍സോണിക്ക് വേഗതയോടുകൂടിയ മുന്‍ നിര യുദ്ധവിമാനങ്ങളായിരുന്നു അമൃത്സര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത്.പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു .ഇതിനെ പ്രതിരോധിക്കാനും,ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുമായിട്ടാണ് ഇന്ത്യന്‍ വ്യോമസേന ഇത്തരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്.

മാത്രമല്ല കഴിഞ്ഞ ദിവസം പാക് അധീന കശ്മീരില്‍ പത്ത് കിലോമീറ്റര്‍ ഭാഗത്ത് പാക് യുദ്ധവിമാനങ്ങള്‍ പറക്കുകയും ചെയ്തിരുന്നു.വിവരമറിഞ്ഞ ഇന്ത്യന്‍ വ്യോമസേന സംഭവം വിശദമായി നിരീക്ഷിക്കുകയും,പ്രതിരോധത്തിനായി തയ്യാറെടുക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.