ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെപ്പ്; ന്യൂസീലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കി

Friday 15 March 2019 12:09 pm IST

ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് ബംഗ്ലാദേശും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കി. അല്‍ നൂര്‍ മസ്ജിദിന് സമീപമുള്ള ഹാഗ് ലി ഓവലായിരുന്നു മൂന്നാം ടെസ്റ്റിനുള്ള വേദി. സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാന്‍  ഇരുടീമും സംയുക്തമായി  തീരുമാനമെടുക്കുകയായിരുന്നു.  

വെടിവെപ്പ് നടക്കുന്ന സമയത്ത് അല്‍ നൂര്‍ മസ്ജിദ് തൊട്ടടുത്തുണ്ടായിരുന്ന ബംഗ്ലാദേശ് താരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു താരങ്ങള്‍. ആ സമയത്താണ് വെടിവെപ്പുണ്ടായത്.  തുടര്‍ന്ന് അവിടെ നിന്ന് ഹാഗ് ലി പാര്‍ക്കിലൂടെ പുറത്തുകടന്ന താരങ്ങള്‍ ടീം ബസ്സില്‍ ഹോട്ടലിലേക്ക് തിരിച്ചുപോകുകയായിരുന്നു. 

ബംഗ്ലാദേശ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും ഇത്രയും ഭയപ്പെടുത്തുന്ന അനുഭവത്തിലൂടെ കടന്നുപോയത് ആദ്യമായിട്ടാണെന്നും തമീം ഇഖ്ബാല് ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.