ഒരു സീറ്റും വിട്ടു കൊടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

Friday 15 March 2019 12:20 pm IST
ദേശീയ തലത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള തയ്യാറെടുപ്പിനിടയിൽ ഈ വിട്ടുവീഴ്ചക്ക് അനുമതി നൽകാനാവിൽലെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. ഉമ്മന്‍‌ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം കേന്ദ്രം നേതൃത്വം തീരുമാനം അറിയിക്കും.

ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റും ഇനി ഘടകകക്ഷികൾക്ക് വിട്ട് കൊടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ്. ഇതോടെ ഇടുക്കിയിൽ കേരള കോൺഗ്രസിൽ ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിനെ മത്സരിപ്പിക്കുന്ന കാര്യവും നടത്താനാവില്ല. 

വടകരയിൽ ആർഎംപി നേതാവ് കെ.കെ. രമയെ സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന ആവശ്യവും ഇനി പരിഗണിക്കാനിടയില്ല.  ദേശീയ തലത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള തയ്യാറെടുപ്പിനിടയിൽ ഈ വിട്ടുവീഴ്ചക്ക് അനുമതി നൽകാനാവിൽലെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. ഉമ്മന്‍‌ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം കേന്ദ്രം നേതൃത്വം തീരുമാനം അറിയിക്കും.

‌കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമാകാത്തതിൽ സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് കേരളത്തിൽ പാർട്ടിക്ക് ഉണ്ടായിരുന്നു മുന്തൂക്കം നഷ്ടമായെന്നും കേന്ദ്ര നേതൃത്വം. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി നേരിട്ട് അതൃപ്തി നേതാക്കളെ അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.