രണ്ടാമൂഴം' കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി; ഹര്‍ജി തള്ളി

Friday 15 March 2019 12:27 pm IST

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. ജില്ലാ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി. 

എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് നേരത്തെ തടഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ജില്ലാ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്. 

കരാര്‍ കാലാവധി കഴിഞ്ഞിട്ടും 'രണ്ടാമൂഴം' സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാര്‍ മേനോനെ എതിര്‍കക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.

നാലുവര്‍ഷം മുമ്പായിരുന്നു എം.ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ സ്രീകുമാര്‍ മേനോന് കൈമാറിയത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷച്ചിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.